മാർപാപ്പാമാരുടെ  സംസ്കാരച്ചടങ്ങുകൾക്കായുള്ള നവീകരിച്ച ക്രമം പ്രസിദ്ധീകരിച്ചു

മാർപാപ്പാമാരുടെ സംസ്കാരച്ചടങ്ങുകൾക്കായുള്ള നവീകരിച്ച ക്രമം പ്രസിദ്ധീകരിച്ചു

പാപ്പായുടെ മുറിയിലല്ല, സ്വകാര്യചാപ്പലിൽവച്ചായിരിക്കും മരണം സ്ഥിരീകരിക്കുക. മരണശ്ശേഷം മൃതശരീരം തുറന്ന പെട്ടിക്കുള്ളിൽ സൂക്ഷിക്കുക, വിശ്വാസികൾക്ക് വണക്കത്തിനായി തുറന്ന പെട്ടിയിൽത്തന്നെ പാപ്പായുടെ ശരീരം പ്രദർശിപ്പിക്കുക, മുൻപുണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായി, സൈപ്രസിന്റെയും, ഈയത്തിന്റെയും, ഓക്കുമരത്തിന്റെതുമായ മൂന്ന് പെട്ടികളിൽ അടയ്ക്കുന്നത് നിറുത്തലാക്കുക തുടങ്ങിയ മാറ്റങ്ങളാണ് പുസ്തകത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ ക്രമമനുസരിച്ച്, നാകപ്പെട്ടിക്കുള്ളിലുള്ള തടിപ്പെട്ടിയിലായിരിക്കും പാപ്പായുടെ ഭൗതികശരീരം സൂക്ഷിക്കുക.